
കൊയിലാണ്ടി: കൊല്ലം ചിറക്ക് സമീപം ദേശീയ പാതയില്‍ സ്ഥിതിചെയ്യുന്ന വനിതാ ഹോട്ടലില്‍ പാചക ഗ്യാസ് സിലിണ്ടര്‍ ലീക്കായി തീപിടിച്ചത് പരിഭ്രാന്തി പരത്തി. അടുക്കളയിലെ
അനുബന്ധ പാചക വസ്തുക്കള്‍ കത്തി നശിച്ചു. കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേന ലീക്കായ ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷിതമായി നീക്കം ചെയ്തു. കൂടുതല്‍ അപകടങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
എഎസ്ടിഒ പി.എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ഒ പി.ബിജു, എഫ്ആര്‍ഒ മാരായ ജിനേഷ് കുമാര്‍, ഇ.നിധിപ്രസാദ്, ഇ.എം. ലിനീഷ്, എം. രജിലേഷ്, സി.എം.സുജിത്ത്, ഹോംഗാര്‍ഡുമാരായ ഷൈജു, കെ.പിസുധീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
















