ഓര്‍ക്കാട്ടേരി: നബിദിന സന്ദേശ വിളംബര റാലി പ്രൗഢഗംഭീരമായി. ഓര്‍ക്കാട്ടേരി റേഞ്ച് മദ്രസ മാനേജ്‌മെന്റ് അസോസിയേഷനും ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്തമായി
ഒപികെ പരിസരത്തു നിന്ന് ആരംഭിച്ച നബിദിന സന്ദേശ റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സയ്യിദ് ഹൈദ്രോസ് തങ്ങള്‍. നാസര്‍ എടച്ചേരി, വി.പി.അഷ്‌റഫ് ഒഞ്ചിയം, എം.പി.അബ്ദുല്‍ ജബ്ബാര്‍ മൗലവി, തയ്യുള്ളതില്‍ കുഞ്ഞബ്ദുള്ള, ജംഷീര്‍ ദാരിമി, അബ്ദുല്‍ ഹമീദ് ദാരിമി, കുന്നുമ്മക്കര സി.പി.സലാം, പി.കെ.മജീദ് ഹാജി, കളരിയില്‍ ഇസ്മായില്‍, കോട്ടയില്‍ കുഞ്ഞമ്മദ്, വി.പി.കുഞ്ഞബ്ദുള്ള, യാസര്‍.പി.പി, സലാം മൗലവി ഓര്‍ക്കാട്ടേരി. മഹമൂദ്.ഒ.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വാഹന ഗതാഗതം തടസ്സപ്പെടാതെ നീങ്ങിയ റാലി വള്ളിക്കാട് ടൗണ്‍ പള്ളി പരിസരത്ത് സമാപിച്ചു. സമാപന സംഗമത്തില്‍ സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍, ജംഷീര്‍ ദാരിമി, എം.പി.അബ്ദുല്‍ ജബ്ബാര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. നാസര്‍ എടച്ചേരി സ്വാഗതവും സി.പി.സലാം കച്ചേരി നന്ദിയും പറഞ്ഞു.














