തൃശൂര്‍: താന്‍ എവിടെ മത്സരിക്കാനും തയ്യാറാണെന്നു കെ.മുരളീധരന് വ്യക്തമാക്കി. ഇതോടെ സ്ഥാനാര്‍ഥിത്വത്തിലെ മാറ്റം കോണ്‍ഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിന് താല്‍ക്കാലിക വിരാമമായി.
വടകരയില്‍ നിന്ന് മാറ്റിയതില്‍ കെ.മുരളീധരന് അതൃപ്തിയുണ്ടെന്നായിരുന്നു പ്രചരണം. സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തെ തുടര്‍ന്നാണ് മുരളീധരന്റെ സീറ്റുമാറ്റവും നടന്നിരിക്കുന്നത്. തൃശൂരില്‍ ടിഎന്‍ പ്രതാപനു പകരം കെ.മുരളീധരനെ ഇറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതോടെ വടകര മണ്ഡലത്തില്‍ നിന്ന് മുരളീധരന് മാറേണ്ടി വന്നു. ഇവിടെ അദ്ദേഹത്തിന് പകരം ഷാഫി പറമ്പില്‍ മത്സരിക്കും.
സ്ഥാനാര്‍ഥിത്വം മാറിയതിന് ശേഷം ആദ്യം പ്രതികരിക്കാന്‍ കെ.മുരളീധരന് തയ്യാറായിരുന്നില്ല. ഇതോടെ മുരളീധരന് അതൃപ്തിയുള്ള കാര്യം ചര്‍ച്ചയായി. ഇത് കോണ്‍ഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന നിലയിലാണ് താന്‍ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് മുരളീധരന് വ്യക്തമാക്കിയിരിക്കുന്നത്.