വടകര: അനുഭവങ്ങളുടെ കരുത്തുമായി അവർ സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി. വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രാൻഡ് പാരൻസിന്റെ സംഗമം വേറിട്ട അനുഭവമായി മാറി. തണലൊരുക്കിയവർക്ക് സ്നേഹപൂർവ്വം ‘സ്പന്ദനം 2024’ എന്ന പേരിൽ കുറുന്തോടി എം എൽ പി സ്കൂൾ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തവും സംഘാടനവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ജമീല റഷീദ് (അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ) പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് പാരൻ്റ് ആയ എംപി കുഞ്ഞിക്കണ്ണൻ വിദ്യാലയത്തിന്
സമർപ്പിച്ച പനയോലയിൽ തീർത്ത ശില്പം വാർഡ് മെമ്പർ കെ ശശിധരൻ ഏറ്റുവാങ്ങി . ഗ്രാൻഡ് പാരൻ്റ്സിനുള്ള ഉപഹാരം പേരക്കുട്ടികൾ നൽകി. ചിരിയും ചിന്തയും എന്ന വിഷയത്തിൽ ലിനീഷ്, കെ സുരേന്ദ്രൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. മാനേജർ കെ ചന്ദ്രിക ആശംസ അർപ്പിച്ചു . പിടിഎ പ്രസിഡണ്ട് പി നരേന്ദ്രനാഥ് അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് കെ എം പ്രസീന സ്വാഗതവും രാഹുൽ എസ് എസ് നന്ദിയും പറഞ്ഞു.