വട്ടോളി: കെ പി എസ് ടി എ മുൻ സംസ്ഥാന കമ്മിറ്റി അംഗം ജാൻസി മാത്യു, മുൻ കുന്നുമ്മൽ ഉപജില്ലാ പ്രസിഡന്റ് പി. കെ.സുഗുണൻ (ഇരുവരും എ.ജെ.ജെ.എം. എച്ച്.എസ്.എസ്) എന്നിവർക്ക് കെ പി എസ് ടി എ യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡന്റ് ഹാരീസ് ഉദ്ഘാടനം
ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി. വിജേഷ്, സ്കൂൾ എച്ച്.എം. ജയ ഉപജില്ലാ സെക്രട്ടറി വരുൺ കുമാർ, ഭാരവാഹികളായ രമ, പ്രീതി ,റാണി, സിബിൻ എന്നിവർ സംസാരിച്ചു.