മടപ്പള്ളി: മടപ്പള്ളി കോളജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നാദാപുരം റോഡ് ബി വെൽ പോളിക്ലിനിക്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 25 ഞായറാഴച് നാദാപുരം റോഡിൽ വെച്ച് നടക്കും. ക്യാമ്പിൽ ജീവിത ശൈലി രോഗങ്ങൾ, ഇ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision.jpg?resize=600%2C600&ssl=1)
എൻ ടി , ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാവും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പകുതി വിലയ്ക്ക് ലാബ് ടെസ്റ്റുകളും സൗജന്യ നിരക്കിൽ മരുന്ന് വിതരണവും ഉണ്ടായിരിക്കും. പ്രവേശനം മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9656659403, 04962083402 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.