മാനന്തവാടി: വയനാട്ടിൽ നാളെ യുഡിഎഫും എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ച സാഹചര്യത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവ ദ്വീപ്
വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണത്തിനു കീഴടങ്ങിയത്. രാവിലെ 9.30ന് ചെറിയമല ജംഗ്ഷനിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.