Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാല് പേര്‍ക്കെതിരെ കേസ്

March 6, 2025
in പ്രാദേശികം
A A
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാല് പേര്‍ക്കെതിരെ കേസ്
Share on FacebookShare on Twitter

വടകര: ആയഞ്ചേരിയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ നാല് പേര്‍ക്കെതിരെ വടകര
പോലീസ് കേസെടുത്തു. ആയഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായതിന്റെ പേരിലാണ് തന്നെ മര്‍ദിച്ചതെന്ന് യുവാവ് വടകര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആയഞ്ചേരി സ്വദേശി ജിത്തു, സച്ചു, എന്നിവര്‍ക്കും കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് വര്‍ക്ക് ഷോപ്പിലെ ജോലിക്കിടെ അരൂര്‍ നടേമ്മല്‍ സ്വദേശി വിപിനെ (25) വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പരിക്കേല്‍പിച്ചത്. നട്ടെല്ലിന് സാരമായി പരിക്കേറ്റ യുവാവ് ചികില്‍സയിലാണ്.
പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

 

RECOMMENDED NEWS

പാര്‍പിടത്തിനും ആരോഗ്യത്തിനും ഊന്നല്‍; കുന്നുമ്മല്‍ ബ്ലോക്കിന് 15 കോടിയുടെ ബജറ്റ്

പാര്‍പിടത്തിനും ആരോഗ്യത്തിനും ഊന്നല്‍; കുന്നുമ്മല്‍ ബ്ലോക്കിന് 15 കോടിയുടെ ബജറ്റ്

3 months ago
കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചു; മധ്യപ്രദേശ് മന്ത്രിക്കെതിരെ ബിജെപി

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചു; മധ്യപ്രദേശ് മന്ത്രിക്കെതിരെ ബിജെപി

3 weeks ago
സ്ത്രീ പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം

സ്ത്രീ പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം

4 months ago
വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു

വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നു കേന്ദ്രമന്ത്രി കിരൺ റിജിജു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal