നാദാപുരം: ജാതിയേരി കല്ലുമ്മല് ഇര്‍ഷാദുല്‍ മുസ്ലിമീന് സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മദ്റസത്തുല്‍ ഇര്‍ഷാദിയ്യക്ക് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രു.11ന് വൈകീട്ട് 3ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ സമസ്ത ട്രഷറര്‍ കൊയ്യോട് ഉമ്മര്‍ മുസ്ലിയാര്, നാസര്‍ ഫൈസി കൂടത്തായി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് നവാസ് പാലേരിയുടെ പാടിയും
പറഞ്ഞും പരിപാടിയും സുഹൈല്‍ ഫൈസി കൂരാട് നയിക്കുന്ന നസീമുല്‍ മദീന ഇശല്‍ സംഘം അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും.വാര്‍ത്താ സമ്മേളനത്തില്‍ ഇര്‍ഷാദുല്‍ മുസ്ലിമീന് സംഘം പ്രസിഡന്റ് അബ്ദുല്ല വയലോളി, സെക്രട്ടറി എസ് പി എം തങ്ങള്‍, പി കെ അഹമ്മദ് ബാഖവി, അഹമ്മദ് കുറുവയില്‍, ഗഫൂര്‍ കുനീലാണ്ടിയില്‍, ജാഫര്‍ ജാതിയേരി എന്നിവര്‍ പങ്കെടുത്തു.