
വടകര: നാദാപുരം റോഡില്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ എല്ലാ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാദാപുരംറോഡ് ലക്ഷ്യം റസിഡന്റ്‌സ്
അസോസിയേഷന്‍ പാലക്കാട് ഡിവിഷന്‍ റെയില്‍വെ മാനേജര്‍ക്ക് നിവേദനം സമര്‍പിച്ചു. അസോസിയേഷന്‍ നേതൃത്വത്തില്‍ ശേഖരിച്ച നൂറുകണക്കിനാളുകളുടെ ഒപ്പുകളടങ്ങിയ നിവേദനം അസോസിയേഷന്‍ ഭാരവാഹികള്‍ പാലക്കാട്ട് ചെന്നാണ് ഡിവിഷന്‍ റെയില്‍വെ മാനേജര്‍ മധുകര്‍ റാവുത്തിന് കൈമാറിയത്.
കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കണ്ണൂര്‍ എക്‌സ്പ്രസ് (16608), തൃശൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് (16609), മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16623), ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന
കോയമ്പത്തൂര്‍ എക്‌സ്പ്രസ് (16607), (16324), കണ്ണൂര്‍-കോഴിക്കോട് എക്‌സ്പ്രസ് (56632) എന്നിവയാണ് നാദാപുരംറോഡില്‍ സ്റ്റോപ്പ് പുനഃസ്ഥാപിക്കപ്പെടാത്ത ട്രെയിനുകള്‍. ഇവക്ക് വീണ്ടും സ്‌റ്റോപ്പ് വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നതും നിവേദനത്തില്‍ ലക്ഷ്യം റസിഡന്റ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നതും.
റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജയരാജ് പി.കെ, വൈസ് പ്രസിഡന്റ് രാജീവന്‍ പുതുശ്ശേരി, എക്‌സിക്യുട്ടീവ് മെമ്പര്‍ ജിനീഷ് ഒ. വി, അനില്‍.കെ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.
















