
കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം സാഹിര്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് സ്വകാര്യ
ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും ജനറല്‍ സെക്രട്ടറിയുമായിരുന്നു. കോഴിക്കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ടി പി എം സാഹീര്‍ 2001-ല്‍ എളമരം കരീമിനെ പരാജയപ്പെടുത്തിയാണ് അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. കൊച്ചി കുസാറ്റ് സെനറ്റ് മെമ്പര്‍, കെല്‍ട്രോണ്‍ ഡയറക്ടര്‍, എംഇഎസ് എന്‍ഞ്ചിനീയറിങ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റി മെമ്പര്‍, കാലിക്കറ്റ് ജേസീസ്, കാലിക്കറ്റ് സീനിയര്‍ ചേംബര്‍ പ്രസിഡന്റ്, എംഎസ്എസ് സംസ്ഥാന വൈ. പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വെസ്റ്റ്ഹില്‍ പൂവര്‍ ഹോം പ്രസിഡന്റ്, കോഴിക്കോട് നഗരത്തിലെ പ്രധാന മസ്ജിദായ പട്ടാളപള്ളി പരിപാലന
കമ്മിറ്റിയുടെയും നടക്കാവ് മസ്ജിദുല്‍ മനാറിന്റെയും പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ചാപ്യന്‍ ഓഫ് സെക്കുലറിസം അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
ഭാര്യ: ഫാത്തിമ ഷെറഫ. മക്കള്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ എഞ്ചിനീയര്‍ ടി പി എം ഹാഷീറലി, ഡോ. ഇജാസ് (ലണ്ടന്‍), സജല്‍ മുഹമ്മദ് (അല്‍ഫ അലൂമിനിയം), ടി.പി.എം ജിഷാന്‍ (കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, മുഖദാര്‍), റിഷ.
മരുമക്കള്‍: ഡോ. ഫാത്തിമ ജെഷീന (ഫാറൂഖ് കോളെജ്), നിഷ ഇജാസ്, റോഷി സജല്‍, റഷി ജിഷാന്‍. മൃതദേഹം 11 മുതല്‍ 3.30 വരെ പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ജനാസ നമസ്‌കാരം വൈകിട്ട് 4.30 നടക്കാവ് സിഎച്ച് മസ്ജിദിലും 5.30ന് തൊപ്പയില്‍ ജുമാ മസ്ജിദിലും ഖബറടക്കം തോപ്പയില്‍ജുമാ മസ്ജിദില്‍.
















