
തൃശൂര്‍: ജയില്സുരക്ഷയില് സാങ്കേതിക വിപ്ലവത്തിനു തുടക്കംകുറിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡ്രോണ്‍ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാ
ടനംചെയ്തു. കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എസ്. സജീവ് എന്നിവരും മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഡ്രോണ്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനരീതി, സുരക്ഷാ സാധ്യതകൾ, അടിയന്തര സാഹചര്യങ്ങളിലെ പ്രയോജനം എന്നിവയുടെ വിശദമായ അവതരണവും തത്സമയ പ്രദര്‍ശനവും നടന്നു. 139 ഏക്കര്‍ വിസ്തൃതിയുള്ള വിയ്യൂര്‍ ജയില്‍ കോംപ്ലക്സില്‍ സെന്‍ട്രല്‍ പ്രിസൺ, ഹൈ
സെക്യൂരിറ്റി പ്രിസൺ, വനിതാ ജയില്‍, ജില്ലാ ജയിൽ, സബ് ജയില്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
നിലവില്‍ 1700 മുതല്‍ 2000 വരെ തടവുകാരെ പാര്‍പ്പിക്കുന്ന ഈ കോംപ്ലക്സിന്റെ ചില ഭാഗങ്ങളില്‍ ചുറ്റുമതിലുകളുടെ അഭാവം, മരങ്ങള്‍ നിറഞ്ഞ ഭൂപ്രകൃതി, ജീവനക്കാരുടെ പരിമിതമായ എണ്ണം എന്നിവ സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഡ്രോണ്‍ സംവിധാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്. മനുഷ്യവിഭവശേ
ഷിക്കൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്നതിലൂടെ ജയില്‍ സുരക്ഷയും അച്ചടക്കവും കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എഐ അധിഷ്ഠിത സിസിടിവി വിശകലന സംവിധാനവും പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു. സംശയാസ്പദമായ ചലനങ്ങൾ വേഗത്തില്‍ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്കാന് കഴിയുന്ന സാങ്കേതികവിദ്യയുടെ സാധ്യതകളും പരിപാടിയിൽ വിശദീകരിച്ചു. ഭാവിയില്‍ സംസ്ഥാനത്തെ മറ്റു ജയിലുകളിലും സമാന സാങ്കേതിക സംവിധാനങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.
















