
വടകര: ഓട്ടോ ഡ്രൈവറെ മണ്‍വെട്ടി കൊണ്ട് ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍.
പുതുപ്പണം കുഴിമ്പില്‍ അന്‍സാറിനെയാണ് (38) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ
പതിനാറിനാണ് സംഭവം. ഓട്ടോഡ്രൈവര്‍ കുരിയാടി താരേമ്മല്‍ ആശിഖിനാണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അന്‍സാര്‍ ഭാര്യയെയും മക്കളെയും സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. ഇതേ തുടര്‍ന്ന് ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടുവരുന്നതിനായി ഭാര്യാ സഹോദരന്‍ ഓട്ടോ ഡ്രൈവറായ ആശിഖിനെ അന്‍സാറിന്റെ വീട്ടിലേക്ക് വിടുകയായിരുന്നു. യുവതിയും മക്കളും ഓട്ടോറിക്ഷയിലേക്ക് കയറവെ പിന്നിലൂടെ എത്തിയ അന്‍സാര്‍ ഓട്ടോ ഡ്രൈവറെ ചവിട്ടി വീഴ്ത്തുകയും മണ്‍വെട്ടി കൊണ്ട് ക്രൂരമായി അക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ ആശിഖ് ചികിത്സയിലാണ്. വടകര പോലീസ് പിടികൂടിയ പ്രതി അന്‍സാറിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
















