
പുറമേരി: വിദേശമദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍. മുതുവടത്തൂര്‍ കാട്ടില്‍ വീട്ടില്‍ ജിതേഷി (39) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കുനിങ്ങാട് നിന്ന്
തണ്ണീര്‍പന്തലിലേക്ക് പോകുന്ന റോഡില്‍ 2.5 ലിറ്റര്‍ വിദേശമദ്യം കൈവശം വെച്ച് വില്‍പ്പന നടത്തി എന്ന കുറ്റത്തിനാണ് എക്‌സൈസ് വടകര സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍.എ. ഉനൈസും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനിരുദ്ധ്, മുസ്ബിന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
















