വടകര: ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര ശക്തി പ്രാപിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ‘സമരാഗ്നി’ ജാഥയുടെ വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും കാത്ത് സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന നാം നടത്തേണ്ടത് ജീവന് മരണ പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ ഫാസിസ്റ്റുകളെ അടിയറ പറയിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എഐസിസി മെമ്പര്‍ വി.എ.നാരായണന്, വി.എം.ചന്ദ്രന്, പ്രമോദ് കക്കട്ടില്‍, രത്നവല്ലി, കെ.ബാലനാരായണന്‍, സതീശന് കുരിയാടി, കാവില്‍ രാധാകൃഷ്ണന്, അശോകന് പി, ദല്ക്കുഫില്, മുനീര്‍ എരവത്ത്, കൂടാളി അശോകന് എന്നിവര്‍ സംസാരിച്ചു