തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ
തിരുവനന്തപുരം ഏണിക്കരയിലെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ കൊല്ലത്ത് എത്തിച്ചശേഷമാകും ചോദ്യംചെയ്യലും മറ്റ് നടപടികളും സ്വീകരിക്കുകയെന്നാണ് വിവരം
രണ്ട് ദിവസം മുമ്പ് പ്രശാന്തിനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറി. താൻ ഏത് നിമിഷവും അറസ്റ്റിലാകുമെന്ന് പറഞ്ഞ് പ്രശാന്ത് ഇന്ന് രാവിലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ എ
സ്ഐടി സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2025ൽ സ്വർണം പൂശാൻ കൊണ്ടുപോയത് 2019ലെ തട്ടിപ്പ് മറയ്ക്കാനാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.
















