
വടകര: നീറ്റ് പരീക്ഷ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില്‍ സമരത്തിന് നേതൃത്വം കൊടുത്ത രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ
ബലപ്രയോഗത്തില്‍ റോഡിലൂടെ വലിച്ചിഴച്ച് ആക്രമിച്ച കേന്ദ്ര നിലപാടിനെതിരെ വടകരയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി ഉദ്ഘാടനം ചെയ്തു.
പുറന്തോടത്ത് സുകുമാരന്‍, പി.എസ്. രഞ്ജിത് കുമാര്‍, സുധീഷ് വള്ളില്‍, ടി കെ രതീഷന്‍, നാസര്‍ മീ ത്തല്‍, പി.അശോകന്‍, സഫയര്‍ പി, നജീബ് കെ.പി, സുനില്‍കുമാര്‍ പി.കെ എന്നിവര്‍ നേതൃത്വം നല്‍കി.
















