
വടകര: കേന്ദ്രസര്‍ക്കാറിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചക്കുമെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്
ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ടൗണ്‍ ഹാള്‍ പരിസരത്തു നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച മാര്‍ച്ചില്‍ നൂറു കണക്കിന് യുവജനങ്ങള്‍ പങ്കാളികളായി. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ കെ എം നീനു ഉദ്ഘാടനം ചെയ്തു. ടി ടി ജനീഷ് അധ്യക്ഷനായി. എന്‍ ഷിജിന്‍, പി എസ് അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.
















