
വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഒമ്പതാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്തും ആയുര്‍വേദ ഡിസ്പെന്‍സറി വെല്‍നെസ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഒരു മാസത്തെ യോഗ
പരിശീലന പരിപാടി സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രഭാകരന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സറീന കേളോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ അനീഷ്, യോഗ ഇന്‍സ്ട്രക്ടര്‍ വിജിത് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.പി. വാസു സ്വാഗതം പറഞ്ഞു. യോഗ പരിശീലനത്തില്‍ പങ്കെടുത്തവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
















