
വടകര: ജെടി റോഡില്‍ റെയില്‍വെ ട്രാക്കിനു സമീപം കാണപ്പെട്ട മൃതദേഹം
തിരിച്ചറിഞ്ഞു.
താഴെയങ്ങാടി മുക്കോല ഭാഗം പുത്തന്‍പുരയില്‍ മുഹമ്മദ് സാരിഫാണ് (19) മരിച്ചത്. ചൊവ്വാഴ്ച സന്ധ്യയോടെയാണ് മൃതദേഹം കണ്ടത്. പിതാവ്: സൈനുദ്ദീന്‍. മാതാവ്: ഹൈറുന്നിസ. സഹോദരങ്ങള്‍: റിയ ഫാത്തിമ, സാലിഹ. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
















