
വടകര: ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം നടത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികളെ ക്രൂരമായി മര്‍ദിച്ച പോലീസ്
നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും തുടര്‍ന്ന് കൈനാട്ടിയില്‍ പ്രതിഷേധ സംഗമവും നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ:നജ്മല്‍. പി. ടി. കെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. എ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സി. നിജിന്‍, രാജേഷ് ചോറോട്, രാഗേഷ്.കെ.ജി, ആര്‍.കെ. പ്രവീണ്‍ കുമാര്‍, പുഷ്പ മഠത്തില്‍, ഗോപാലകൃഷ്ണന്‍. കെ, മോഹന്‍ദാസ്, ബിജു. ടി.എം, ജിബിന്‍ രാജ്,
ശിവന്‍ പുല്ലാഞ്ഞോളി, മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.















