
അഴിയൂര്‍: ഭൂമി തരം മാറ്റാനായി അക്ഷയ കേന്ദ്രം വഴി അഴിയൂര്‍ വില്ലേജ് ഓഫീസില്‍ എത്തിയ അപേക്ഷകള്‍ ഫയലില്‍ ഉറങ്ങുന്നതായി ആക്ഷേപം. ജില്ലാ തലത്തില്‍ തരം
മാറ്റാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണ കൂടം തിരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഫയല്‍ അദാലത്തുകള്‍ നടക്കാനിരിക്കെ അഴിയൂര്‍ വില്ലേജില്‍ തരം മാറ്റം ഇഴഞ്ഞു നിങ്ങുന്നതില്‍ പരക്കെ പരാതി ഉയരുകയാണ്. തരം മാറ്റം വഴി വീട് എടുക്കാനും വായ്പക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കാത്തിരിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയായി. അപേക്ഷകള്‍ കുട്ടത്തോടെ വില്ലേജ് ഓഫീസര്‍ നിരസിച്ചതായും ആക്ഷേപമുണ്ട്.
വില്ലേജ് രേഖകളിലോ നെല്‍വയല്‍-തണ്ണീര്‍ത്തട ഡാറ്റാ ബാങ്കിലോ ‘നിലം’ എന്ന്
രേഖപ്പെടുത്തിയിരിക്കുന്ന ഭൂമിയെ ‘പുരയിടം’ അഥവാ നികത്തുഭൂമിയാക്കി ഔദ്യോഗികമായി തരം മാറ്റുന്ന പ്രക്രിയയാണ് ഭൂമി തരം മാറ്റല്‍.
അഴിയൂരില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ നാല്‍പതോളം അപേക്ഷകള്‍ മടക്കി അയച്ചതായും പറയുന്നു. ഫയലുകള്‍ മടക്കിയതിലെ കാരണം വില്ലേജ് അധികൃതര്‍ വ്യക്തമാക്കുന്നില്ലെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു.
















