
വടകര: പുത്തൂര്‍ സംഗമം റസിഡന്‍സ് അസോസിയേഷന് ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹരീന്ദ്രന്‍ പി എം (പ്രസിഡന്റ്), അജയകുമാര്‍.സി, ശശി പി.കെ (വൈസ് പ്രസിഡന്റുമാര്‍), പ്രമോദ് കുനിയില്‍ (സെക്രട്ടറി), പി കെ രമേശന്, ബിനീഷ്
ഒ കെ (ജോയിന്റ് സെക്രട്ടറിമാര്‍), സാജിദ് കെ കെ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
യോഗത്തില്‍ പി.കെ. ശശി അധ്യക്ഷത വഹിച്ചു. പി കെ രമേശന് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ഒ കെ ബിനീഷ് റിപ്പോര്‍ട്ടും ട്രഷറര്‍ സാജിദ് കെ കെ വരവുചെലവ് കണക്കും അവതരിപ്പിച്ചു.















