കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്തില്‍ കുളങ്ങരത്ത് 12-ാം വാര്‍ഡ് പാറേമ്മല്‍-അരക്കണ്ടി
മുക്ക് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ ഫണ്ട് അനുവദിച്ച ഷാഫി പറമ്പില്‍ എംപിയെ
കുളങ്ങരത്ത് ടൗണ്‍ കോണ്‍ഗ്രസ് യോഗം അഭിനന്ദിച്ചു. ആറു ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
യോഗത്തില്‍ ബ്ലോക്ക് മെമ്പര്‍ ബീന കുളങ്ങരത്ത്, ബൂത്ത് മണ്ഡലം നേതാക്കളായ അന്‍വര്‍ സാദത്ത്, കെ.കെ. രവീന്ദ്രന്‍, പി.എം. അഷറഫ്, മുരളി കുളങ്ങരത്ത്, വടക്കയില്‍ രാഘവന്‍ നമ്പ്യാര്‍, എ. ഗോപി ദാസ്, ചട്ടി പറമ്പത്ത് വിനോദന്‍, സി.പി. അവിഷ്ണ എന്നിവര്‍ പ്രസംഗിച്ചു
















