വടകര: വടകര നഗരസഭ മുന്‍ കൗണ്‍സിലര്‍ പി.അബ്ദുല്‍ കരിം (52) അന്തരിച്ചു. മുസ്ലീം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി, ശൈഖ് മസ്ജിദ് മഹല്ല് കമ്മിറ്റി സിക്രട്ടറി, മനാറുല്‍ ഇസ്ലാം സഭാ കോര്‍പ്പറേറ്റ് സ്കൂള്‍ മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് തവണ പാണ്ടികശാല വാര്‍ഡിനെ പ്രതിനിധീകരിച്ച് മുനിസിപ്പല്‍ കൗണ്‍സിലറായി. ഭാര്യ: സൂബൈദ (ചാലിക്കര). പിതാവ്: പരേതനായ മൊയ്തു. മാതാവ്: പരേതയായ കുഞ്ഞയിശ. സഹോദരങ്ങള്‍: റഫീഖ്, മജീദ്, റയീസ്, തഫ്സീര്‍. രാത്രി എംയുഎം ഹൈസ്കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തി. ശൈഖ് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കം.