പുറമേരി: പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലേയും കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ പച്ചക്കറിത്തോട്ടം നിര്‍മിക്കുന്നതിനായി ‘ഹരിത
ഭാവി’ പദ്ധതിക്ക് തുടക്കം. ഒരു അധ്യാപകന് കാര്‍ഷിക ക്ലബ്ബിന്റെ ചുമതല നല്‍കി എല്ലാ കുട്ടികളേയും അംഗങ്ങളാക്കി ഓണമാവുമ്പോഴേക്കും ഏറ്റവും നല്ല പച്ചക്കറിത്തോട്ടം സ്‌കൂളുകളിലുണ്ടാക്കുക എന്നതാണ് ലക്ഷ്യം. സ്‌കൂളുകളിലേക്കുള്ള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണ ഉദ്ഘാടനം പുറമേരി എസ്‌വിഎല്‍പി സ്‌കൂളില്‍ പുറമേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അജയന്‍ പുതിയോട്ടില്‍ നിര്‍വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷംസു മഠത്തില്‍ അധ്യക്ഷത വഹിച്ചു. എം.എ.ഗഫൂര്‍, പ്രശാന്ത്, പ്രജിത്ത് കുമാര്‍.പി.കെ, മുഹമ്മദ് പുറമേരി, എം.ബി.ഗോപാലന്‍, കെ.സി.കെ.അബ്ദുല്ല, റഷീദ് താജ് മഹല്‍, എന്‍.പി.റാഷിദ, പി.അബ്ദുല്ലത്തീഫ്, എന്‍.കെ.റംഷീന, അനുശ്രീ അശോക്, എന്‍.കെ.നസ്‌ല, പി.കെ.മൊയ്തു, ബാലന്‍ പരപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.















