വടകര: ഗുരുതര മാലിന്യ പ്രശ്‌നത്തെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന വടകര ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ചീഫ് മെഡിക്കല്‍ ഓഫീസറെ കണ്ട് ബിജെപി
പുതുപ്പണം ഏരിയ കമ്മിറ്റി നിവേദനം നല്‍കി. ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുകി നാട്ടുകാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കച്ചവടക്കാര്‍ക്കും കാല്‍നട യാത്രക്കും നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി. കെട്ടിടങ്ങളും കിടപ്പ് രോഗികളും വര്‍ധിച്ചിട്ടും നഗരസഭ വലിയ സെപ്റ്റിക് ടാങ്ക് നിര്‍മിക്കാത്തത് ആണ് മാലിന്യം പുറത്തേക്ക് ഒഴുകാന്‍ കാരണം. ശാശ്വത പരിഹാരത്തിന് എസ്ടിപി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. മാലിന്യം ഒഴുകുന്നത് തുടര്‍ക്കഥ യായതില്‍ നാട്ടുകാര്‍ നിരവധി പരാതികള്‍ ഉന്നയിച്ചിട്ടും നഗരസഭയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ ബിജെപി പുതുപ്പണം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. വടകര മണ്ഡലം ജനറല്‍ സെക്രട്ടറി ഷെല്‍നേഷ് ഏരിയ പ്രസിഡന്റ് ബൈജു ഏരിയ സെക്രട്ടറി സിജിന്‍ മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശുഭപ്രഭ, സുനില്‍കുമാര്‍, ശ്രീവത്സന്‍, പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു. മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ബിജെപി ബഹുജന പ്രക്ഷോഭം സങ്കടിപ്പിക്കും എന്ന് ബൈജു മുന്നറിയിപ്പ് നല്‍കി.
















