
നാദാപുരം: ടീമാകാം പുതുയുഗസ്വപ്നങ്ങള്‍ക്കായി എന്ന തലക്കെട്ടില്‍ വെള്ളിയോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാണിമേല്‍
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുന്‍ഷിന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.പി.രാജന്‍ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് സി.കെ.ജലീല്‍, എസ്എംസി ചെയര്‍മാന്‍ ഐ.അനില്‍, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഷീജേഷ്, ഡിസിപ്ലിന്‍ ചെയര്‍മാന്‍ തോമസ് സ്റ്റീഫന്‍, പ്രിന്‍സിപ്പാള്‍ കെ.പി.ഗിരീഷന്‍, സ്റ്റാഫ് സെക്രട്ടറി പി.കെ.ഇബ്രാഹീം എന്നിവര്‍ പ്രസംഗിച്ചു.
















