
കക്കട്ടില്‍: കക്കട്ടില്‍ ബാങ്ക് പരിസരത്ത് വര്‍ഷങ്ങളായി ലൈറ്റ് & സൗണ്ട് (എന്‍എസ്ബി ) നടത്തിയിരുന്ന ഹമീദിന്റ വേര്‍പാട്
നാടിന്റെ നൊമ്പരമായി. കക്കട്ടിലും സമീപപ്രദേശങ്ങളിലും
രാഷ്ട്രീയ പൊതുയോഗങ്ങളിലും സാംസ്‌കാരിക- സാമൂഹിക ചടങ്ങുകളിലും
മൈക്ക് കെട്ടുന്നത് ഹമീദായിരുന്നു. ആവശ്യമായ വെളിച്ചവും മറ്റ് ക്രമീകരണങ്ങളും
നടത്താന്‍ ഇന്നാട്ടുകാര്‍ ആശ്രയിച്ചിരുന്നതും ഹമീദിനെ തന്നെ. കല്യാണം, നിക്കാഹ്,
ഗൃഹപ്രവേശനം എന്നിവയ്ക്ക് പന്തലും വെളിച്ചവുമായി അയാള്‍ നിറഞ്ഞു നിന്നു. വാണിമേല്‍ സ്വദേശിയായ ഇദ്ദേഹത്തിന് കക്കട്ടിലെ ജനങ്ങളുമായി ഏറെ സൗഹൃദം ഉണ്ടായിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സാംസ്‌കാരിക നായകരുടെയും പ്രസംഗം ഹമീദിന്റെ മൈക്കിലൂടെ ശ്രോതാക്കളിലെത്തി. കലാമേളകള്‍,
ക്ഷേത്രോത്സവങ്ങള്‍ എന്ന് വേണ്ട ഈ മേഖലയിലെ പ്രധാന ചടങ്ങുകള്‍ക്കെല്ലാം
ആശ്രയം ഹമീദ് നടത്തിയിരുന എന്‍എസ്ബിയെയായിരുന്നു. നല്ല ഓര്‍മകളിലാണ് ഇന്നാട്ടുകാര്‍. ഹമീദിന്റെ വേര്‍പാട് സൃഷ്ടിച്ച വേദനയില്‍ കക്കട്ടുകാര്‍ ഓര്‍മകള്‍ അയവിറക്കുന്നു.
-ഇ.ആനന്ദന്‍
















