
വടകര: ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള സൗജന്യ സിജിഎം സെന്‍സര്‍ വിതരണം 13-ാം തിയ്യതി തിങ്കളാഴ്ച രാവിലെ പത്തിന് വടകര ശാദി മഹല്‍
ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടൈപ്പ്1 പ്രമേഹബാധിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച വെല്‍ഫെയര്‍ സൊസൈറ്റി കേരള സംഘടിപ്പിക്കുന്ന പരിപാടി ആരോഗ്യ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ടൈപ്പ് 1 പ്രമേഹത്തെക്കുറിച്ച് പൊതുജനാവബോധം വര്‍ധിപ്പിക്കുകയും കുട്ടികള്‍ക്ക് സമൂഹത്തിന്റെ പിന്തുണയും കരുതലും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടിയെന്ന് പ്രമുഖ ഡയബറ്റോളജിസ്റ്റ് ഡോ. മുഹമ്മദ് അഫ്‌റോസ് പറഞ്ഞു. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികള്‍ ജീവിതകാലം മുഴുവന്‍ ഇന്‍സുലിനെ ആശ്രയിച്ച് ജീവിക്കേണ്ടവരാണ്. ദിവസേന നിരവധി തവണ രക്തത്തിലെ ഗ്ലൂക്കോസ് നില പരിശോധിക്കുകയും ഇന്‍സുലിന്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ്
ഓരോ ദിവസവും അവര്‍ അതിജീവിക്കുന്നത്. രോഗത്തോടൊപ്പം ജീവിക്കുന്ന ഈ കുഞ്ഞുങ്ങളും അവരുടെ കുടുംബങ്ങളും വലിയ ശാരീരിക, മാനസിക, സാമ്പത്തിക വെല്ലുവിളികളാ ന്ന് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതവും ശാസ്ത്രീയവുമായ പ്രമേഹ നിയന്ത്രണം ഉറപ്പാക്കുന്നതിനായാണ് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് സെന്‍സര്‍ (സിജിഎം) സൗജന്യമായി വിതരണം ചെയ്യുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ 200 കുട്ടികള്‍ക്കാണ് സിജിഎം സെന്‍സര്‍ നല്‍കുക.
വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ സൊസൈറ്റി കോര്‍ഡിനേറ്റര്‍ എഫ്.എം.ഹാരിസ്, ഹന്ന ഹാരിസ്, ടി.കെ.സുനീര്‍, ശരത്ത്, ബാബു എന്നിവര്‍ പങ്കെടുത്തു
















