
മുക്കാളി: മല്‍സ്യഫെഡ് മത്സ്യതൊഴിലാളി അപകട ഇന്‍ഷൂറന്‍സ് ധനസഹായ വിതരണം നടത്തി. ചോമ്പാല ഹാര്‍ബറില്‍ നടന്ന പരിപടിയില്‍ മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍
മോഹന്‍ദാസ് കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മത്സ്യതൊഴിലാളി ഒസ്സന്റെ തയ്യില്‍ അശോകന്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കുടുംബത്തിന് തുക നല്‍കിയത്. ചടങ്ങില്‍ മത്സ്യഫെഡ് ജില്ലാ മാനേജര്‍ മനോജ് അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് ഓഫീസര്‍ ഷംസീയ സംസാരിച്ചു.
അഴിയൂര്‍-ചോമ്പാല സഹകരണ സംഘം പ്രസിഡന്റ് എം.പി. രവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി ഉമ നന്ദിയും പറഞ്ഞു. ഈ വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലായ് 15 ആണെന്ന് അധികൃതര്‍ അറിയിച്ചു.
















