Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്: ഒരു കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു

February 8, 2025
in ദേശീയം
A A
ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്: ഒരു കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു

ഡിബിഎസ് തിരുപ്പൂര്‍ ശാഖയില്‍ പ്രതിയെ തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം പുറത്തേക്കിറങ്ങുന്നു

Share on FacebookShare on Twitter

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വര്‍ണ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി കാര്‍ത്തികിനോടൊപ്പം പോലീസ് നടത്തിയ തെളിവെടുപ്പില്‍ ഒരു കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു. തിരുപ്പൂര്‍ ഡിബിഎസ് ബാങ്ക് ശാഖയില്‍ നടത്തിയ പരിശോധനയിലാണ് പലരുടേയും പേരില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെയും സ്വര്‍ണവും തിങ്കളാഴ്ച വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അഞ്ച് അക്കൗണ്ടുകളിലായിട്ടാണ് സ്വര്‍ണം പണയം വെച്ചത്. കാത്തോലിക് സിറിയന്‍ ബാങ്കിന്റെ പല ശാഖകളിലും ഇതോടൊപ്പം പോലീസ് പരിശോധന നടത്തിയിരുന്നു. ഇനി കണ്ടെത്താനുള്ള സ്വര്‍ണങ്ങളുടെ വിവരം പോലീസ് ശേഖരിച്ചതായാണ് അറിയുന്നത്. ഇതിനിടയില്‍ ഡിബിഎസ് ബാങ്കില്‍ പണയം വെച്ച സ്വര്‍ണം പോലീസ് കസ്റ്റഡിയില്‍ എടുത്തതിന് ബാങ്ക് അധികൃതര്‍ തിരുപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അന്വേഷണ സംഘം വടകരയിലേക്ക് തിരിച്ചു. രണ്ടു ദിവസം ബാങ്കുകള്‍ക്ക് അവധിയായതിനാലാണ് പോലീസ് തിരികെ പോന്നത്. രണ്ടാം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം തുടര്‍ അന്വേഷണത്തിനായി വീണ്ടും പോലീസ് തിരിപ്പൂരിലേക്ക് പോകും.
CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80

ആവശ്യമായി വരുന്ന പക്ഷം രണ്ടാം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കും. കേസിലെ ഒന്നാം പ്രതി ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ച് മാനേജര്‍ മധ ജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഇയാളുടെ ബിനാമി ഏജന്റായാണ് കാര്‍ത്തിക് പ്രവര്‍ത്തിച്ചിരുന്നത്. കാര്‍ത്തിക്കിന്റെ സഹായത്താല്‍ നൂറിലധികം പേരുകളിലായാണ് പല ബാങ്കുകളിലുമായി നഷ്ടപ്പെട്ട സ്വര്‍ണം പണയം വെച്ചത്. 26.244.20 കിലോഗ്രാം പണയ സ്വര്‍ണമാണ് ബാങ്കില്‍ നിന്നു നഷ്ടപ്പെട്ടത്. നേരത്തെ കണ്ടെടുത്ത തമടക്കം 16 കിലോ 850 ഗ്രാം സ്വര്‍ണം ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. ഇനി പത്തു കിലോ സ്വര്‍ണം കണ്ടെത്താനുണ്ട്. ഇവ എത്രയും പെട്ടെന്ന് കണ്ടത്തി കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം. തെളിവെടുപ്പിന് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.വി.ബെന്നി, എസ്‌ഐ കെ.മനോജ്കുമാര്‍, എഎസ്‌ഐമാരായ അനില്‍കുമാര്‍, സുരേഷ്‌കുമാര്‍, സീനിയര്‍ സിപിഒ സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

പോലീസ് തീരുമാനങ്ങള്‍ക്ക് പുല്ല് വില; കല്ലാച്ചിയില്‍ വീണ്ടും നടുറോഡില്‍ പടക്കം പൊട്ടിക്കല്‍

പോലീസ് തീരുമാനങ്ങള്‍ക്ക് പുല്ല് വില; കല്ലാച്ചിയില്‍ വീണ്ടും നടുറോഡില്‍ പടക്കം പൊട്ടിക്കല്‍

1 month ago
ജംഗിള്‍ സഫാരി ബസിനു നേരെ കാട്ടാന പാഞ്ഞടുത്തു; രക്ഷപ്പെട്ടത് കൊയിലാണ്ടിക്കാര്‍ ഉള്‍പെടെയുള്ള സംഘം

ജംഗിള്‍ സഫാരി ബസിനു നേരെ കാട്ടാന പാഞ്ഞടുത്തു; രക്ഷപ്പെട്ടത് കൊയിലാണ്ടിക്കാര്‍ ഉള്‍പെടെയുള്ള സംഘം

2 months ago
കൊട്ടിയൂര്‍ ഉത്സവം: ഇളനീര്‍സംഘം വ്രതം തുടങ്ങി

കൊട്ടിയൂര്‍ ഉത്സവം: ഇളനീര്‍സംഘം വ്രതം തുടങ്ങി

1 week ago

എംടി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ നിസ്തുലം: ഡോ.രാജേന്ദ്രന്‍ എടത്തുംകര

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal