
ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിതരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇതുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത്
നല്കി. പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
തുടക്കത്തില്‍ ആവശ്യകതയുടെ 20 ശതമാനം മാത്രം നല്കിയാല് മതിയെന്നായിരുന്നു
ഉത്തരവ്. പിന്നീട് 70 ശതമാനം ആയി ഉയര്‍ത്തി. നിയന്ത്രണം കടുത്തതോടെ പല ഹോട്ടലുകളും പൂട്ടുന്ന സ്ഥിതിയുണ്ടായി. നിയന്ത്രണം നീക്കിയത് ഹോട്ടല്‍-റസ്റ്റോറന്റുകള്‍ക്ക് ആശ്വാസമാകും. പതുക്കെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മാറും. നിലിവില്‍ പിഎന്‍ജിയിലേക്ക് മാറിയ ഉപഭോക്താക്കള്‍ അതില്‍ തന്നെ തുടരണമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
















