
വടകര: ഡോ. നന്ദിതാസ് സര്‍ജിക്കല്‍ ക്ലിനിക്ക് വ്യാഴാഴ്ച വടകര സിറ്റി ഡെന്റല്‍ ക്ലിനിക്ക് ബില്‍ഡിങ്ങില്‍ തുടക്കമാവുമെന്ന് ഡോ.നന്ദിതാദാസും ഡോ.ഗോകുലും
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണിക്ക് ഡോ.തുളസീദാസ് ഉദ്ഘാടനം നിര്‍വഹിക്കും.
രോഗം വന്ന് ചികിത്സിക്കുന്നതിനപ്പുറം രോഗ പ്രതിരോധവും ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നതെന്ന് ഇവര്‍ പറഞ്ഞു. സന്നദ്ധ സേവനത്തിന്റ ഭാഗമായി ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യ പരിശോധനയും പ്രാഥമിക ലാബ് ടെസ്റ്റും നല്‍കുന്നതാണ്. ക്ലബുകളുമായി സഹകരിച്ച് സൗജന്യ ചികിത്സയും ബോധവത്കരണവും നടത്തുമെന്നും ഇവര്‍ അറിയിച്ചു. ബുക്കിംഗ് നമ്പര്‍. 0496 2526108, 8921976566.
















