കല്ലേരി: വായന മാസാചരണത്തിന്റെ ഭാഗമായി പൊന്മേരി എല്‍പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ പ്രശസ്ത ചരിത്രഗ്രന്ഥകാരനായ പി.ഹരീന്ദ്രനാഥിന്റെ വസതി
സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ കൃതികളായ ‘ഇന്ത്യ ഇരുളും വെളിച്ചവും’, ‘മഹാത്മാഗാന്ധി: കാലവും കര്‍മപര്‍വവും (1869-1915)’ എന്നീ ഗ്രന്ഥങ്ങളുടെ രചനയ്ക്ക് ആസ്പദമായ ലൈബ്രറി ശേഖരം വിദ്യാഥികള്‍ക്ക് പരിചയപ്പെടുത്തുകയും അഭിമുഖം നടത്തുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളെക്കുറിച്ചും പി.ഹരീന്ദ്രനാഥ് കുട്ടികളുമായി സംവദിച്ചു. ചരിത്ര പഠനത്തിന്റെയും വായനയുടെയും പ്രാധാന്യം അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ലൈബ്രറിയിലേക്ക് തന്റെ രണ്ട് ഗ്രന്ഥങ്ങള്‍ അദ്ദേഹം സംഭാവനയായി നല്‍കി. ഹെഡ്മാസ്റ്റര്‍ അനീഷ്.പി.കെ സ്വാഗതം പറഞ്ഞു. അധ്യാപകരായ ഷീന.പി, അഭിന്‍ ബാബു, ജന്‍സി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളില്‍ ചരിത്രബോധവും വായനാശീലവും വളര്‍ത്താന്‍ ഈ സന്ദര്‍ശനം സഹായകമായി.















