കക്കട്ടില്‍: ജൂണ്‍ 28ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 മണി വരെ നടക്കുന്ന ദേശീയ പോളിയോ നിര്‍മാര്‍ജന തീവ്ര യജ്ഞം വിജയിപ്പിക്കുന്നതിനായി കുന്നുമ്മല്‍ പഞ്ചായത്തില്‍
സന്നദ്ധപ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. സജിത, ജനപ്രതിനിധികളായ റീന സുരേഷ്, കെ.വിശ്വനാഥന്‍, എലിയാറ ആനന്ദന്‍, എം.ടി.രവീന്ദ്രന്‍, ശ്രീബിഷ, എന്‍.കെ.നസീര്‍, പി.പി.വിജിഷ, ലിനി.ആര്‍, ഷീന പ്രകാശ്, പി.ടി.കെ.രാധ, പഞ്ചായത്ത് സെക്രട്ടറി രാജീവന്‍ വള്ളില്‍, ആരോഗ്യ ജീവനക്കാരായ സജീവന്‍, അനില്‍കുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഗീത എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ 12 കേന്ദ്രങ്ങളില്‍ പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജമാക്കും. ഇതുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെയും കുടുംബശ്രീ എഡിഎസ് അംഗങ്ങളുടെയും യോഗം ബുധനാഴ്ച 2 മണിക്ക് കുന്നുമ്മല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.















