കടമേരി: വായന മാസാചരണത്തിന്റെ ഭാഗമായി കടമേരി യുപി സ്‌കൂളില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ചു പ്രത്യേക ക്ലാസും വിവിധ മത്സരപരീക്ഷകളിലും
പൊതുപരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സാഹിത്യകാരനും റിട്ടയേര്‍ഡ് ബിപിഒയുമായ ഗോപിനാരായണന്‍ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. വായന വ്യക്തിത്വ വികസനത്തിനും അറിവിന്റെ വ്യാപനത്തിനും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാര്‍ഡ് മെമ്പര്‍ ദിനേശന്‍.സി.കെ അധ്യക്ഷത വഹിച്ചു.
എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ്, ജെഇഇ തുടങ്ങി വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മുന്‍ ഹെഡ്മാസ്റ്റര്‍ സലിം അനുമോദിച്ചു. രാജീവന്‍ അമേരിക്കോയിലൊത്ത്, ഡോ. രാധാകൃഷ്ണന്‍ ചെറുവാച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ പ്രജുല്‍ കൃഷ്ണന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിജിന നന്ദിയും പറഞ്ഞു.















