
അഴിയൂര്‍: വ്യപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ചുങ്കം ടൗണില്‍
മഴക്കാല ശുചീകരണം നടത്തി. പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കരോടി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ബബിത്ത് തയ്യില്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിഷ ബോധവല്‍ക്കരണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ എസ്.പി. റഫീക്ക്, സാജിദ് നെല്ലോളി, ഭാരവാഹികളായ മഹമൂദ് ഫനാര്‍, സജീഷ് ഉണ്ണി, നവാസ് നെല്ലോളി, ബിറ്റു കുളങ്ങര എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ് അഴിയൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി മുബാസ് കല്ലേരി നന്ദിയും
പറഞ്ഞു.
മണിക്കൂറുകള്‍ നീണ്ട പരിശ്രമ ഫലമായി ചുങ്കം ടൗണ്‍ ക്ലീനായി.
ഫിറോസ് കാളാണ്ടി, പ്രജീഷ് മുത്തു, സരൂണ്‍, ജയപ്രകാശ് അബി, റാസിക്ക്, ശ്രീജേഷ് എസ് പി, ഷിജു എന്‍സി, രാജീവന്‍ കെ.പി, അഷ്‌റഫ് ടി. കെ, പവിത്രന്‍, സദാനന്ദന്‍, അര്‍ഷാദ്, അനില്‍ കുമാര്‍ വി.പി, പുരുഷു ടി.എന്‍, സിറാജ് (രിഫായ് സ്റ്റോര്‍), അസ്സു കെ.പി എന്നിവര്‍ നേതൃത്വം നല്‍കി.
















