തിരുവനന്തപുരം: മുഹറം പൊതു അവധിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. നേരത്തെ, കലണ്ടര്‍ അനുസരിച്ച് വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.