• Latest
  • Trending
യുഎന്‍ ആസ്ഥാനത്ത് വിജയമാതൃക അവതരിപ്പിച്ച് ഊരാളുങ്കല്‍ സൊസൈറ്റി

യുഎന്‍ ആസ്ഥാനത്ത് വിജയമാതൃക അവതരിപ്പിച്ച് ഊരാളുങ്കല്‍ സൊസൈറ്റി

May 29, 2026
പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

September 11, 2026
തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

September 11, 2026
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

September 11, 2026
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം

ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം

September 11, 2026
കായിക മേള തുടങ്ങി

കായിക മേള തുടങ്ങി

September 11, 2026
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊടുവള്ളി പോലീസിന്റെ സമയോചിത ഇടപെടല്‍; യുവതിയുടെയും കൈക്കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു

September 11, 2026
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്

റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്

September 11, 2026
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം

വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം

September 11, 2026
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്

വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്

September 11, 2026
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും

കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും

September 11, 2026
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു

മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു

September 11, 2026
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

September 11, 2026
Vatakara Varthakal
Friday, September 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

യുഎന്‍ ആസ്ഥാനത്ത് വിജയമാതൃക അവതരിപ്പിച്ച് ഊരാളുങ്കല്‍ സൊസൈറ്റി

by newsdesk
May 29, 2026
in ദേശീയം
0
Home ദേശീയം

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുഭവാവതരണം. ‘സഹകരണധനകാര്യസ്ഥാപനങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിനസിമ്പോസിയത്തിലാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ മാതൃക അവതരിപ്പിക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ് അസോസിയേഷന്‍, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് എന്നിവ ചേര്‍ന്നാണ് സിമ്പോസിയം സംഘടിപ്പിച്ചത്. ‘ഉള്‍ച്ചേര്‍ക്കുന്നതും സമത്വപൂര്‍ണവുമായ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍’ എന്നതായിരുന്നു ശീര്‍ഷകം. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടന്ന സിമ്പോസിയത്തിന്റെ ആദ്യദിനത്തില്‍ ‘സമ്പ്രദായങ്ങള്‍ സഹകരണസ്ഥാപനങ്ങളുടെ പരസ്പരസഹകരണവും ധനലഭ്യതയും’ എന്ന വട്ടമേശസമ്മേളനത്തിലായിരുന്നു അവതരണം. പാനലിസ്റ്റായി ക്ഷണിക്കപ്പെട്ട ഊരാളുങ്കല്‍ സൊസൈറ്റി ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ഏഷ്യ ആന്‍ഡ് പസഫിക്കിന്റെ കമ്മിറ്റി ഓണ്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റ് വൈസ് ചെയര്‍പേഴ്‌സണുമായ ടി.കെ.കിഷോര്‍ കുമാര്‍ ആണ് അവതരണം നടത്തിയത്. ഊരാളുങ്കലിന്റെ സഹകരണ വികസനമാതൃക പഠിക്കാനും പ്രാദേശിക സാഹചര്യങ്ങളില്‍ പകര്‍ത്താനും നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. സഹകരണസംഘങ്ങളുടെ പരസ്പരസഹകരണത്തിലൂടെ ധനസമാഹരണവും കൂട്ടായ വളര്‍ച്ചയും സാധ്യമാക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി വികസിപ്പിച്ച മാതൃക കിഷോര്‍ കുമാര്‍ വിവരിച്ചു. ഈ മാതൃകയെ ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി 2013ല്‍ത്തന്നെ പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മാതൃകാസഹകരണസംഘമായി ഊരാളുങ്കല്‍ സൊസൈറ്റിയെ തെരഞ്ഞെടുക്കുകയും ആഗോളമാതൃക എന്നനിലയില്‍ അവര്‍ ഡോക്യുമെന്റ് ചെയ്ത് ലോകമാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ്. ഐക്യരാഷ്ട്രസഭയുടെ സിമ്പോസിയത്തിലെ ഇപ്പോഴത്തെ ക്ഷണം ഊരാളുങ്കല്‍ സൊസൈറ്റിയുടെ സുസ്ഥിരവും ജനാധിപത്യപൂര്‍ണവും ജനകേന്ദ്രിതവുമായ വികസനമാതൃകയുടെ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തിന്റെ പ്രതിഫലനമായി. പ്രാദേശിക സാമ്പത്തിക വികസനത്തില്‍ സഹകരണ പ്രവര്‍ത്തനങ്ങള്‍, വികേന്ദ്രീകൃത വികസനം, സാമൂഹിക ഉടമസ്ഥത, സഹകരണ കണ്‍സോര്‍ഷ്യം വഴിയുള്ള ധനസമാഹരണം എന്നിവയ്ക്കുള്ള പ്രാധാന്യവും കിഷോര്‍ കുമാര്‍ ഊന്നിപ്പറഞ്ഞു. ഓരോ വെല്ലുവിളിയെയും സമഗ്ര വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള അവസരങ്ങളാക്കി മാറ്റിക്കൊണ്ട് സാമൂഹിക, സാമ്പത്തിക, ആഗോള, പരിവര്‍ത്തനങ്ങളോട് യുഎല്‍സിസിഎസ് വിജയകരമായി പ്രതികരിച്ച അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. നിര്‍മാണക്കരാര്‍സംഘം ആയിരുന്ന സൊസൈറ്റി, സഹകരണമേഖലയിലെ വൈവിധ്യവത്ക്കരണസാധ്യതകള്‍ പ്രയോജനപ്പെടുത്തി ഐടി, ടൂറിസം, നൈപുണ്യവികസനം, ആര്‍ട്‌സ് & ക്രാഫ്റ്റ്‌സ്, നൂതന സാങ്കേതിക വിദ്യാസ്വീകരണം തുടങ്ങിയ മേഖലകളിലേക്കു വ്യാപിച്ചത് സദസിനു കൗതുകമായി.

ShareTweetSend

Search

No Result
View All Result

Recent News

പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം

September 11, 2026
തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ

September 11, 2026
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു

September 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പിണറായിക്കെതിരെ കള്ളക്കേസിനു നീക്കം; പ്രതിഷേധിച്ച് സിപിഎം
  • തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
  • കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by