
വടകര: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) രോഗം പിടിപെട്ട എല്ലാവര്ക്കും സൗജന്യ മരുന്ന് ലഭ്യമാക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്
(കെപിപിഎ) വടകര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എസ്എംഎ രോഗികളായ 118 കുട്ടികള്‍ക്കാണ് റിസ്ഡിപ്ലാം 60 (Risdiplam 60 mg) മില്ലിഗ്രാം മരുന്ന് ഇപ്പോള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. ബ്രാന്‍ഡഡ് ജനറിക് മരുന്നായ നറ്റ്സ്മാര്ട്ട് (Natsmart) മരുന്ന് 98
ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാവുന്നതിനാല്‍ മുതിര്‍ന്ന എസ്എംഎ രോഗികള്‍ക്കും ഈ മരുന്ന് സൗജന്യമായി നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു.
വടകര മുനിസിപ്പല്‍ ചെയര്മാന് പി.കെ. ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രമ്യ ജിനേഷ് അധ്യക്ഷയായി. കെപിപിഎ വനിതാ വിഭാഗം സംസ്ഥാന ചെയര്‍പേഴ്സണ്‍ പി. ഷറഫുന്നീസ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന് കോറോത്ത്, കെ.എം. സുനില്‍കുമാര്‍, നജീര്‍.എം.ടി, എ.ശ്രീശന്, ഷെറിന് കുമാര്‍.എം, സി.സുമേഷ്, വി.പി. നാരായണപ്രകാശ് എന്നിവര്‍ സംസാരിച്ചു.
ഏരിയാ സെക്രട്ടറി പി അഫ്രാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട്
അവതരിപ്പിച്ചു.
ഫാര്‍മസി കോഴ്സ് എക്സിറ്റ് പരീക്ഷ നിര്‍ബന്ധമാക്കുക, മിനിമം വേജസ് ജീവിത നിലവാര സൂചികാ വര്‍ധനയ്ക്ക് അനുസരിച്ച് ലഭ്യമാക്കുക, അനധികൃത മരുന്നു ശേഖരണവും വില്പനക്കുമെതിരെ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികളായി ആര്. അനുശ്രീ (പ്രസിഡന്റ്), സി.സുമേഷ്, സിജിന.പി (വൈസ് പ്രസി.),
പി.അഫ്രാസ് (സെക്രട്ടറി), ശില്പ ഗണേഷ്, എം. ലിനു (ജോ. സെക്രട്ടറി) വി.പി. നാരായണപ്രകാശ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















