
കോഴിക്കോട്: പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവശ്യ വസ്തുക്കളും സബ്സിഡി സാധനങ്ങളും ഉറപ്പാക്കി സപ്ലൈകോ. പത്തിനം സാധനങ്ങള്‍ അടങ്ങിയ
ബക്രീദ് സ്‌പെഷ്യല്‍ കിറ്റും ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വില്പനശാലകളില്‍ മെയ് 26 വരെയാണ് കിറ്റ് ലഭ്യമാവുക. 1101 രൂപയുടെ ഭക്ഷ്യസാധനങ്ങള്‍ ആണ് 850 രൂപയ്ക്ക് പ്രത്യേക കിറ്റായി നല്‍കുന്നത്. മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, ശബരി ബ്രാന്‍ഡിലുള്ള 250 ഗ്രാം ഗോള്‍ഡ് ചായപ്പൊടി, 100 ഗ്രാം മീറ്റ് മസാല, 50 ഗ്രാം ഗരം മസാല, 100 ഗ്രാം ചിക്കന്‍ മസാല, 100 ഗ്രാം കുരുമുളകുപൊടി എന്നിവ അടങ്ങിയതാണ് കിറ്റ്. ഏലക്കായ, ഗ്രാമ്പു എന്നിവ ഉള്‍പ്പെടുന്ന 50 ഗ്രാം മസാലക്കൂട്ടും കിറ്റില്‍ ഉണ്ട്.
















