
വടകര: വിപിന്യ രേവതിയുടെ കവിതാസമാഹാരം ‘ഞാള് പോറ്റിയ കരിമ്പൂച്ച’ പ്രകാശനം നാളെ (ശനി) വൈകീട്ട് വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകസമിതി
ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം, സാഹിത്യപ്രവര്‍ത്തകന്‍ രാജേന്ദ്രന്‍ എടത്തുംകര എന്നിവര്‍ പ്രകാശനം നിര്‍വഹിക്കും. കടമേരി ആര്‍എസി ഹൈസ്‌കൂള്‍ അധ്യാപികയായ വിപന്യയുടെ രണ്ടാമത് പുസ്തകമാണിത്. 40 കവിതകളാണ് പുസ്തകത്തിലുള്ളത്. സുനില്‍ പി.ഇളയിടത്തിന്റെ അവതാരികയും എന്‍.അജയകുമാറിന്റെ
പഠനവും പുസ്തകത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്‍ സലിംറഹ്‌മാനാണ് കവര്‍ രൂപകല്‍പന ചെയ്തത്.
വാര്‍ത്താസമ്മേളനത്തില്‍ ഹരീന്ദ്രന്‍ കരിമ്പനപ്പാലം, ദിവാകരന്‍ കൊള്ളിക്കാവില്‍, ടി. സുധീഷ്, പി.എം. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.















