
വടകര: അഴിയൂര്‍ സ്വദേശിയും കവയിത്രിയും കലാച്ചി വിഷ്ണു മംഗലം എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപികയുമായ ഒ.കെ. ശൈലജ ഏഷ്യബുക്‌സ് ഓഫ് റെക്കാര്‍ഡ് ഏറ്റുവാങ്ങി.
തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമ സീരീയല്‍ താരം കൊല്ലം തുളസിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
കാവ്യമാമാങ്കം കവിയരങ്ങില്‍ (ഇന്ത്യന്‍ നാഷണല്‍ പോയറ്റ് മീറ്റ്) പങ്കെടുത്തു കവിത ചൊല്ലിയതിനാണ് എഷ്യ ബൂക്‌സ് ഓഫ് റെക്കാര്‍ഡിന് അര്‍ഹയായത്. നിയുക്ത
എംഎല്‍എ രാജന്‍ പല്ലന്‍ ചടങ് ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ സാഹിത്യ അക്കാദമി പ്രസി. വിപിന്‍പള്ളുരുത്തി അധ്യക്ഷത വഹിച്ചു. അജയഘോഷ്, ബി അനസ്, റോബിന്‍ പള്ളുരുത്തി എ.സി പ്രശോഭ എന്നിവര്‍ പ്രസംഗിച്ചു.
















