
അഴിയൂര്‍: മുസ്ലിം ലീഗ് മുക്കാളി ശാഖ മുന്‍ ജോ. സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ. നൗഫല്‍ (45) അന്തരിച്ചു. എ.കെ.എം മമ്മുഹാജിയുടെയും
എന്‍.ടി.കെ ആയിഷയുടെയും മകനാണ്. ബഹ്‌റൈനില്‍ വര്‍ഷങ്ങളോളം പ്രവാസിയായിരുന്നു. കോട്ടയത്ത് ബിസിനസ് ചെയ്തുവരുന്നതിനിടയിലാണ് അന്ത്യം. ഭാര്യ: ഷംജത്ത്. മക്കള്‍: വിദ്യാര്‍ഥികളായ ഫാത്തിമത്തുല്‍ നജ, മുഹമദ് നാസിഹ്. സഹോദരങ്ങള്‍: ഫൈസല്‍, അന്‍സാര്‍, അഫ്‌സല്‍, ഫൗസിയ (ദുബൈ). ഖബറടക്കം ശനി കാലത്ത് 10 മണിക്ക് കുഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍.
















