ചാത്തങ്കോട്ടുനട: എജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കുള് ആറാം ക്ലാസ് വിദ്യാര്‍ഥികളായ ആല്വിന് ബാബു, ആദില്ബാബു, ഇവാന് ചന്ദ്ര എന്നിവര്‍ വൈറ്റ്കെയ്ന് ഉപകരണം നിര്‍മിച്ച് കൈയടി നേടി. അന്ധരായവര്‍ക്ക് അന്യരുടെ സഹായമില്ലാതെ സുഗമമായി നടക്കാന്‍ സാധിക്കുന്ന ഉപകരണമാണ് വൈറ്റ് കെയ്ന്‍. മുന്നിലെ തടസങ്ങള്‍ സെന്‍സറിന്റെ സഹായത്താല്‍ തിരിച്ചറിഞ്ഞ് അലാറം മുഴങ്ങുന്നതിലൂടെ ബുദ്ധിമുട്ടാതെ മുന്നോട്ട് പോകാനാവും.
മൈക്രൊ കണ്ട്രോളര്, സെന്‍സറുകള്‍, മറ്റ് ഇലക്ട്രോണിക് ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ ഉപകരണം നിര്‍മിച്ചത്. ഇതിന് ആവശ്യമായ പ്രോഗ്രാമുകള്‍ കുട്ടികള്‍ സ്വയം ഗവേഷണം നടത്തി പഠിച്ചിട്ടാണ്, ഏറെ കൗതുകമുണര്‍ത്തുന്ന വൈറ്റ് കെയ്ന്‍ വികസിപ്പിച്ചെടുത്തത്. സ്കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യാപിക ജയജേക്കബ് കുട്ടിശാസ്ത്രജ്ഞരെ അനുമോദിച്ചു.