എടച്ചേരി: എടച്ചേരിയില്‍ നിന്നു വേങ്ങോളിപാലത്തെ ബന്ധിപ്പിക്കുന്ന റോഡിന് 3.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഇ.കെ.വിജയന് എംഎല്‍എ. വേങ്ങോളി പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു എംഎല്‍എയുടെ വെളിപ്പെടുത്തല്‍. എടച്ചേരിയില്‍ നിന്നു വേങ്ങോളി പാലത്തെ ബന്ധിപ്പിക്കുന്ന 1.2 കിലോമീറ്റര്‍ റോഡാണ് വീതി കൂട്ടി നവീകരിക്കുക. പ്രദേശവാസികള്‍ സ്ഥലം വിട്ടു നല്കാന് സന്നദ്ധരായാല്‍ റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രദേശത്തെ ടൂറിസം സാധ്യത വര്‍ധിപ്പിക്കാനും ഇത് സഹായകമാവുമെന്ന് എംഎല്‍എ പറഞ്ഞു.