വടകര: ഹരിതാമൃതം ചീഫ് കോ-ഓര്‍ഡിനേറ്ററും അധ്യാപക അവാര്‍ഡ് ജേതാവും വടകരയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി. ബാലന് മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റിന് വടകര വിദ്യാഭ്യാസ
ജില്ലയിലെ സ്കൂളുകളിലെ മികച്ച പരിസ്ഥിതി ക്ലബ്ബുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കാന്‍ ഹരിതാമൃതം സ്ഥിരം സമിതി ഭാരവാഹികളുടെയും പ്രത്യേകം ക്ഷണിതാക്കളുടെയും യോഗം തീരുമാനിച്ചു. ഹരിതാമൃതം 27ന്റെ ഭാഗമായി വീട്ടുവളപ്പില്‍ ഇടവിളകൃഷി മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ഈമാസം 28ന് മൂന്ന് മണിക്ക് വടകര ബിഇഎം ഹൈസ്കൂളില്‍ ചേരും. ‘തപിക്കുന്ന ലോകം, പോംവഴി?’ എന്ന സന്ദേശത്തില്‍ ഫിബ്രവരി 11 മുതല്‍ 15 വരെയാണ് ഹരിതാമൃതം-27.
യോഗത്തില്‍ ഹരിതാമൃതം വൈസ് ചെയര്മാന് പത്മനാഭന് കണ്ണമ്പ്രത്ത് അധ്യക്ഷത വഹിച്ചു. മഹാത്മ ദേശസേവ ട്രസ്റ്റ് ചെയര്മാന് ടി.ശ്രീനിവാസന് രൂപരേഖ അവതരിപ്പിച്ചു. പുറന്തോടത്ത് ഗംഗാധരന്, പ്രെഫ: കെ.കെ. മഹമൂദ്, പി.പി.ഉണ്ണികൃഷ്ണന്, പി.പി.രാജന്, ഡോ: പത്മനാഭന് ഊരാളുങ്കല്‍, ദിവാകരന് ചോമ്പാല, വി.പി.രമേശന്, മണലില്‍ മോഹനന്, അടിയേരി രവീന്ദ്രന്, കുനിയില്‍ വത്സലന്‍, പ്രസീത് കുമാര്‍, പി യം വത്സലന്‍, എന്‍.കെ അജിത്കുമാര്‍, കെ. ശശികല, ഡോ: ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
















