തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന 24 മണിക്കൂര്‍ ഓട്ടോ – ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി സിപി ജോണുമായി സംയുക്ത ട്രേഡ്
യൂണിയനുകള്‍ നടത്തിയ ചര്‍ച്ചയില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
2027 ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്താനാണ് ധാരണയായിരിക്കുന്നത്. നിരക്ക് എത്ര രൂപ വീതം വര്‍ധിപ്പിക്കണമെന്ന് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്കാന് പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30ല്‍ നിന്ന് 50 രൂപയായും ടാക്സിയുടേത് 250 രൂപയില്‍ നിന്ന് 300 രൂപയായും ഉയര്‍ത്തണമെന്നാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. നേരത്തേ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
















