
വടകര: എസ്ഐആര്ന്റെ പേരില്‍ കോടിക്കണക്കിനാളുകളെ വോട്ടര്‍പട്ടികയില്‍ നിന്നു പുറത്താക്കിയ നടപടിക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന സമരങ്ങളോട്
ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു് രാഷ്ട്രീയ ജനതാദള്‍ വടകര മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ അഗ്നി വലയം സൃഷ്ടിക്കുന്നു. നവംബര്‍ 21 ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഗാന്ധി പ്രതിമയ്ക്ക് സമീപത്തു നിന്നു പ്രകടനമായി പുതിയ സ്റ്റാന്‍ഡില്‍ എത്തുന്ന പ്രവര്‍ത്തകര്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനായി അഗ്നി കൊണ്ട് വലയം സൃഷ്ടിക്കും. മഗ്സസെ അവാര്‍ഡ് ജേതാവും പ്രമുഖ ഗാന്ധിയന്‍ സോഷ്യലിസ്റ്റുമായ സന്ദീപ് പാണ്ഡെ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ കമ്മിറ്റി അംഗം പി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ കെ കൃഷ്ണന് അധ്യക്ഷത വഹിച്ചു. അഡ്വ. ബൈജു രാഘവന്,
എന്‍.കെ. അജിത് കുമാര്‍, പ്രസാദ് വിലങ്ങില്‍, പറമ്പത്ത് രാജന്, വി.പി. നാണു, സി.കുമാരന്, കൈപ്പാട്ടില് ശ്രീധരന്, എം. സതി, പി.പി. പ്രസീത് കുമാര്‍, അജിതാ വിനോദ്, ശശി പതേരി, നെല്ലോളി ചന്ദ്രന്, ഉഷ ചാത്തന്‍കണ്ടി, രഞ്ജിത്ത് കാരാട്ട് എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി പി.പ്രദീപ് കുമാര്‍ (ചെയര്മാന്), കെ.കെ. കൃഷ്ണന് (ജനറല്‍ കണ്‍വീനര്‍), എന്‍ കെ അജിത് കുമാര്‍ (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായി 101 അംഗസംഘം കമ്മിറ്റി രൂപീകരിച്ചു.
















